കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പാദൂര്‍ കുഞ്ഞാമു ഹാജി അന്തരിച്ചു
BY swapna en23 April 2016 5:41 AM GMT
X
swapna en23 April 2016 5:41 AM GMT
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പാദൂര്‍ കുഞ്ഞാമു ഹാജി(64) അന്തരിച്ചു. ഇന്നു രാവിലെ ഏഴരയോടെ കാസര്‍കോഡ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നേരത്തെ രണ്ടു തവണ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നേരത്തെ ഡിഐസി നേതാവായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുകയായിരുന്നു.
2010-2015 ലും ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിരവധി സഹകരണ സ്ഥാപനങ്ങളുടെ സാരഥിയാണ്. ഭാര്യ ജമീല, മക്കള്‍ ഷാനവാസ്, ശഹബാസ്(ദുബായ്), ഷഹനാസ്(ബാംഗ്ലൂര്‍). മരുമക്കള്‍ അശ്റഫ്, സുമയ്യ, റാബിയ്യ. സഹോദരങ്ങള്‍ പാദൂര്‍ അബ്ദുറഹ്മാന് ഹാജി. മയ്യിത്ത് ഇന്നു വൈകിട്ട് അഞ്ചിന് ബട്ടിച്ചാല് ജൂമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. ഉദ്ദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുങ്ങുന്നതിനിടെയാണ് അന്ത്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തുടങ്ങിയവര്‍ അനുശോചന സന്ദേശം അയച്ചു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT