Flash News

കാശ്മീരിലെ പെണ്‍കുട്ടിയെ അപമാനിച്ച് ഫേസ് ബുക്ക് കമന്റ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കാശ്മീരിലെ പെണ്‍കുട്ടിയെ അപമാനിച്ച് ഫേസ് ബുക്ക് കമന്റ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
X
[caption id="attachment_379074" align="alignnone" width="560"] Representational image[/caption]

തൃശൂര്‍: ജമ്മുകാശ്മീരിലെ കഠ്വയില്‍ ക്രൂര പീഡനത്തിനിരയായി മരിച്ച 8 വയസുകാരിയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വരന്തരപ്പിളളി പോലിസ് ചാര്‍ജ്ജ് ചെയ്ത കേസിലെ പ്രതി കല്ലൂര്‍ മുട്ടിത്തടി ദേശത്ത് കരുതാലിക്കുന്നേല്‍ വീട്ടില്‍ അനുകൃഷ്ണ (22) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ ബദറുദ്ദീന്‍ തളളിയത്. കല്ലൂര്‍ തീരാര്‍ക്കാട്ടില്‍ വീട്ടില്‍ ജിതേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതം അശ്ലീലകുറിപ്പും മതസൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ വളരെ മോശമായി ചിത്രീകരിച്ച കമന്റും പോസ്റ്റും ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നതാണ് കേസ്. കഠ്വ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നവരേക്കാള്‍ മോശമായ പ്രവൃത്തിയാണ് പ്രതി ചെയ്തതെന്നും മതസൗഹാര്‍ദ്ധം തകര്‍ക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇപ്രകാരം പ്രവര്‍ത്തിച്ചത് എന്നതിനാല്‍ ജാമ്യപേക്ഷ തളളണമെന്നുമുളള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബുവിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യപേക്ഷ തളളിയത്.
Next Story

RELATED STORIES

Share it