കാവിവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കണം: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: അന്താരാഷ്ട്രയോഗാ ദിനാചരണത്തിന്റെ ഭാഗമായി ഓംകാരം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി കാവിവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മൗലവി അല്‍ഖാസിമി. സിബിഎസ്ഇ സ്‌കൂളുകളില്‍ ഈമാസം 21ന് മന്ത്രോച്ചാരണത്തോടു കൂടിയുള്ള യോഗ ആചരിക്കണമെന്ന കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന്റെ സര്‍ക്കുലര്‍ വിദ്യാഭ്യാസമേഖലയിലേക്കുള്ള ഫാഷിസത്തിന്റെ കടന്നുകയറ്റത്തേയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ മതേതരബോധവും ഐക്യവും തകര്‍ക്കുന്ന ഇത്തരം നടപടികള്‍ എന്തുവിലകൊടുത്തും എതിര്‍ക്കപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അടിയന്തരമായി റദ്ദാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it