കാഴ്ച പരിമിതരുടെ ക്രിക്കറ്റ്: ഫൈനല്‍ നാളെ

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സ് ഇന്‍ കേരള നടത്തുന്ന നാലാമത് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നാളെ രാവിലെ 9 മണിക്ക് ആലുവ കീഴ്മാട് അന്ധവിദ്യാലയത്തില്‍ നടക്കും. കെഎഫ്ബി ടൈഗേഴ്‌സ് കോട്ടയവും കെഎഫ്ബി ടസ്‌കേഴ്‌സ് മലപ്പുറവും തമ്മിലാണ് ഫൈനല്‍ മല്‍സരം.
സെമിഫൈനല്‍ മല്‍സരങ്ങളില്‍ കെഎഫ്ബി ടൈഗേഴ്‌സ് കോട്ടയം മലബാര്‍ സൂപ്പര്‍ കിങ്‌സിനെ 9 വിക്കറ്റിനു പരാജയപ്പെടുത്തി. സ്‌കോര്‍ മലബാര്‍ സൂപ്പര്‍ കിങ്‌സ് 138/0, കെഎഫ്ബി ടൈഗേഴ്‌സ് കോട്ടയം 140/1, കെഎഫ്ബി ടസ്‌കേഴ്‌സ് മലപ്പുറം ഷാര്‍പ്പ് ഷൂട്ടേഴ്‌സ് പാലക്കാടിനെ 49 റണ്‍സിനാണു പരാജയപ്പെടുത്തിയത്. സ്‌കോര്‍ കെഎഫ്ബി മലപ്പുറം 170/2, ഷാര്‍പ്പ് ഷൂട്ടേഴ്‌സ് പാലക്കാട് 121/4. രാവിലെ 11.30നു നടക്കുന്ന സമാപനച്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it