Flash News

കാല്‍പന്തുകളിയുടെ ആവേശത്തില്‍ കൊച്ചി ; കര്‍ശന സുരക്ഷയും മാനദണ്ഡങ്ങളും മാറ്റു കുറച്ചു



കൊച്ചി: കാല്‍പന്തുകളിയുടെ ആവേശത്തില്‍ കേരളം അമര്‍ന്നെങ്കിലും ഫിഫയുടെ കര്‍ശന നിര്‍ദേശങ്ങളും സുരക്ഷയും നിമിത്തം കൊച്ചിയിലെ മല്‍സരത്തിന്റെ ആദ്യം ദിവസം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ കാല്‍ഭാഗത്തോളം കസേരകള്‍ ഒഴിഞ്ഞുകിടന്നു. ലോകകപ്പ് ഫുട്‌ബോളിന് വേദിയായി  കൊച്ചിയെ തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ കേരളം കാല്‍പന്തുകളിയിലെ രാജാക്കന്മാരുടെ പോരാട്ടം നേരിട്ടു കാണാന്‍ കാത്തിരിക്കുകയായിരുന്നു. 65,000 ത്തോളം കാണികള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്് (ഐഎസ്എല്‍) ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കാണാറുള്ള സ്റ്റേഡിയത്തില്‍ പക്ഷേ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനായി സീറ്റിങ് കപ്പാസിറ്റി 41,000 മാക്കി ഫിഫ കുറച്ചു. എന്നാല്‍ അടുത്ത ദിവസം വീണ്ടും സുരക്ഷാ കാരണം പറഞ്ഞ് സീറ്റിന്റെ എണ്ണം വീണ്ടും 29,000 മാക്കി കുറച്ചു. ഇതോടെ ടിവിയില്‍ മാത്രം കണ്ടുപരിചയമുള്ള ലോകോത്തര നിലവാരത്തിലുള്ള കാല്‍പന്തുകളിയുടെ മാമാങ്കം നേരില്‍ കാണാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കാണികള്‍ നിരാശരായിരുന്നു.ഇന്ത്യയില്‍ ഏറെ ആരാധാരുള്ള ടീമാണ് ബ്രസീല്‍. ബ്രസീല്‍-സ്‌പെയിന്‍ പോരാടം കാണാന്‍ കേരളവും കൊച്ചിയും വളരെ ആകാംഷയോടെയാണ ്കാത്തിരുന്നതെങ്കിലും ഫിഫയുടെ കര്‍ശന സുരക്ഷയും മാനദണ്ഡങ്ങളും മൂലം സ്റ്റേഡിയത്തിലേക്കുള്ള കാണികളുടെ ഒഴുക്കു കുറഞ്ഞുവെന്നാണ് സ്‌റ്റേഡിയത്തില്‍ ഇന്നലെ ഒഴിഞ്ഞു കിടന്ന കസേരകളുടെ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.എങ്കിലും കളി കാണാന്‍ എത്തിയവര്‍ സ്റ്റേഡിയത്തിലും പുറത്തും ആവേശത്തിന്റെ അലയൊലികള്‍ തന്നെ തീര്‍ത്തു.  നാസിക് ഡോലും ബാന്റുുമൊക്കെ നിരോധിച്ചിരുന്നതിനാല്‍ താളമേളങ്ങള്‍ സ്‌റ്റേഡിയത്തിലേക്കുള്ള പ്രധാനഗേറ്റിനിപ്പുറം നിലച്ചു.  ഗാലറിയില്‍ എത്തുന്നതിനുമുമ്പ് വീണ്ടും രണ്ടു പരിശോധനകള്‍. മെറ്റല്‍ ഡിറ്റക്ടറും പോലീസ് സേനയും. അകത്തേക്ക് കടക്കുമ്പോള്‍ നിര്‍ദേശങ്ങളുമായി ഫിഫ വോളന്റിയര്‍മാരും. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി ഗാലറിയിലേക്ക്. കണ്‍മുന്നില്‍ സ്വപ്‌ന ടീമുകളുടെ കൂട്ടം. വാം അപ്പിനായി ആദ്യം സ്‌പെയിനും പിന്നാലെ ബ്രസീലും കൊച്ചിയുടെ കളിമുറ്റത്തെത്തി. ആര്‍പ്പുവിളിയും നിറഞ്ഞ കൈയടിയുമായി കേരളം അവരെ സ്വീകരിച്ചു. ഇരുടീമുകള്‍ക്കും അകമഴിഞ്ഞ പ്രോല്‍സാഹനം നല്‍കിയിരുന്നുവെങ്കിലും ആരാധകരുടെ കൂടുതല്‍ പിന്തുണ പെലയുടെയും നെയ്മറുടെയും നാടിനു തന്നെയായിരുന്നു.മഞ്ഞയണിഞ്ഞാണ് ബ്രസീല്‍ ആരാധാകര്‍ എത്തിയിരുന്നത്.കാണികളിലും ഭൂരിഭാഗവും ബ്രസീല്‍ ആരാധകര്‍ തന്നെയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനിട്ടില്‍ വെസ്‌ലിയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ വല കുലങ്ങിയപ്പോള്‍ ഗാലറി നിശ്ബദമായി.തുടര്‍ന്ന് ബ്രസീലിന്റെ ഒരോ മുന്നേറ്റത്തിനെയും കാണികള്‍ കൈയ്യടിച്ചു പ്രോല്‍സാഹിച്ചു ഒടുവില്‍ 25 ാം മിനിടില്‍ ബ്രസീലിന്റെ മുന്നേറ്റ നിര താരം ലിന്‍കണ്‍ സപെയിന്റെ വല ചലിപ്പിച്ചതോടെ ആരാധകരുടെ ആഹ്ലാദം അണ പൊട്ടിയൊഴുകി. തുടുക്കം മുതല്‍ തങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന കാണികളുമായി  ഗോള്‍ നേടിയ ശേഷം തളുടെ ആഹ്ലാദം പങ്കിടാനും ബ്രസീല്‍ താരങ്ങള്‍ തയാറായി.
Next Story

RELATED STORIES

Share it