kozhikode local

കാലിക്കറ്റ് സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നൂറോളം അധ്യാപക തസ്തിയില്‍ സ്ഥിര നിയമനം നടത്താതെ ഒഴിഞ്ഞ് കിടക്കുന്നു. ഇതു കാരണം ഒട്ടുമിക്ക പഠനവകുപ്പുകളിലും താല്‍ക്കാലിക അധ്യാപകരെ കൊണ്ട് പഠനം നടത്തുകയാണ് ചെയ്യുന്നത്.
സ്ഥിരം അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തോളമായി.   ഇതിനാല്‍ പല വകുപ്പുകളും താളം തെറ്റി. അധ്യാപകരില്ലാത്തതിനാല്‍ റഷ്യന്‍, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പഠന വകുപ്പുകളിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിനായി കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ സ്ഥിരം അധ്യാപകരില്ല. അവസാനത്തെ  അധ്യാപകന്‍ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു.  റഷ്യന്‍ പഠന വകുപ്പിലേക്കും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്. അറബിക്, ഫോക്‌ലോര്‍ പഠനവകുപ്പുകളില്‍ ഓരോ  സ്ഥിരം അധ്യാപകരാണുള്ളത്.
സ്ഥിരം അധ്യാപക നിയമനത്തിന് ഡോ: അബ്ദുസലാം വിസിയായിരിക്കെ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ നിയമന നടപടികള്‍ കോടതി കയറിയതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലുമായി.
Next Story

RELATED STORIES

Share it