Flash News

കാലിക്കറ്റിന് കീഴിലെ 430 കോളജുകളും ഹരിതവല്‍ക്കരിക്കും



തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലെ 430 കോളജുകളും ഹരിതവല്‍ക്കരിക്കും. 2017 ജൂണ്‍ 5 മുതല്‍ ഒരുവര്‍ഷം നീളുന്ന പദ്ധതിയുടെ ഉദ്ഘാടനം വാഴ്‌സിറ്റിയില്‍ വിസി നിര്‍വഹിച്ചു. എന്‍എസ്എസ് നേച്വര്‍ ക്ലബ്, ഗ്രീന്‍ ബ്രിഗേഡ് തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെയാണിത് നടപ്പാക്കുക. മഴക്കുഴി, മഴവെള്ളസംഭരണം, മാലിന്യങ്ങള്‍ കത്തിക്കാതെ നിര്‍മാര്‍ജനം ചെയ്യല്‍, ജൈവകൃഷി, കമ്പോസ്റ്റ് നിര്‍മാണം, ബയോഗ്യാസ്, തടയണ നിര്‍മാണം, വൃക്ഷസംരക്ഷണം തുടങ്ങിയ പദ്ധതികളും കാംപസുകളില്‍ നടപ്പാക്കും. കാംപസിലെ വിദ്യാര്‍ഥികളും അധ്യാപകരും പരിസരങ്ങളിലെ കര്‍ഷകരും വാഴ്‌സിറ്റിയില്‍ മരങ്ങള്‍ നട്ടു. ചടങ്ങില്‍ വിസി, പിവിസി, പരീക്ഷാകണ്‍ട്രോളര്‍, രജിസ്ട്രാര്‍, വിദ്യാര്‍ഥിപ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it