wayanad local

കാലവര്‍ഷക്കെടുതി: നഷ്ടപരിഹാരം ലഭിച്ചില്ലെന്നു പരാതി

മാനന്തവാടി: 2013-14, 14-15 വര്‍ഷങ്ങളില്‍ കാട്ടിക്കുളം കൃഷിഭവനു കീഴിലെ കര്‍ഷകര്‍ക്ക് അനുവദിച്ച നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചില്ലെന്നു പരാതി. 8,51,725 രൂപയുടെ തിരിമറി നടന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. കാട്ടിക്കുളം കൃഷിഭവനില്‍ നിന്നു ലഭിച്ച വിവരവകാശ രേഖയിലാണ് തട്ടിപ്പ് പുറത്തായത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് 79 കര്‍ഷകര്‍ക്കായി 2013-14, 14-15 വര്‍ഷം 8,51,725 രൂപ നല്‍കിയതായാണ് രേഖയില്‍. 2014 മെയ് 29ന് 2,31,550 രൂപയും 2014 ജൂലൈ 10ന് 5,29,275 രൂപയും തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിനു കൈമാറിയെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, 2018 ആയിട്ടും ഒരു രൂപ പോലും കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. ഇതിനു മുമ്പ് മാനന്തവാടി, തിരുനെല്ലി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് കൃഷിഭവനുകളില്‍ നിന്നു കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 71 ലക്ഷം തട്ടിയെടുത്തതിനു പുറമെയാണ് തിരുനെല്ലിയിലും വന്‍ കൊള്ള നടന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. മാനന്തവാടി കൃഷി അസിസ്റ്റന്റ് നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it