World

കാലഫോര്‍ണിയ: വെടിവയ്പില്‍ ആറു മരണം

ലോസ് ആഞ്ചലസ്: യുഎസിലെ കാലഫോര്‍ണിയയില്‍ തോക്കുമായെത്തിയ യുവാവ് അഞ്ചുപേരെ വെടി വച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തെക്കന്‍ കാലഫോര്‍ണിയയിലെ ബക്കെര്‍ഫീല്‍ഡിലെ ട്രാവലിങ് കമ്പനിയിലായിരുന്നു ആക്രമണം. ട്രാവലിങ് കമ്പനിയിലുണ്ടായിരുന്ന ഒരാളുമായി വാക്തര്‍ക്കമുണ്ടായതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ ആദ്യം സ്വന്തം ഭാര്യയെ വെടിവെച്ചു കൊന്നു. തുടര്‍ന്ന് ഇയാളുമായി തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവച്ചു കൊന്നതായി പോലിസ് അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ ഒരു വീട്ടിലേക്ക് ഓടിക്കയറി രണ്ടു പേരെക്കൂടി വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് ഒരു സ്ത്രീയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിനെ പോലിസുമായി ഏറ്റുമുട്ടലുണ്ടായി. അതിനിടയില്‍ അക്രമി സ്വയം വെടി വച്ചു മരിക്കുകയായിരുന്നു. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it