Alappuzha local

കാറ്റും മഴയും; വ്യാപക നാശനഷ്ടം

എടത്വ / അമ്പലപ്പുഴ: ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമയുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടം . പലയിടത്തും വൈദ്യുതി വിതണവും  വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.എടത്വാ പച്ച ചേക്കയില്‍  സി കെ സോമന്റെ വീടിന്റെ മേല്‍ക്കൂരകനത്തകാറ്റില്‍ തകര്‍ന്നു വീണു.      ഇടിമിന്നലിന്റ ശക്തിയില്‍ വീട്ടിലുണ്ടായിരുന്ന  ഗ്യാസ് സിലിണ്ടറിന്റ് റെഗുലേറ്റര്‍ തെറിച്ച് മൂന്നു മീറ്റര്‍ അകലെ വരെ പോയി. ഈ സമയം വീട്ടില്‍ എട്ടുമാസം പ്രായമായ കുഞ്ഞടക്കം ഏഴുപേരാണ്  ഉണ്ടായിരുന്നത് സംഭവത്തില്‍ ആര്‍ക്കും അപകടമില്ല.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് സന്ദര്‍ശിച്ചു.
പച്ച ലൂര്‍ദ്ദ് മാതാ ആശുപത്രിക്കു മുന്‍വശം മരം വീണ് വൈദ്യുതി കമ്പിപൊട്ടി റോഡില്‍ വീണു.ഈ സമയം അതുവഴി വന്ന ബൈക്കു യാത്രികനായ  കരുമാടിസ്വദേശി കമ്പിയില്‍ കുരുങ്ങി തെന്നി വീണ് അപകടത്തില്‍പ്പെട്ടു. പച്ചപള്ളിക്കു സമീപവും,ചെക്കിടിക്കാടു ക്ഷേത്രത്തിനു സമീപവും മരംവീണ് വൈദ്യുതി കമ്പി പൊട്ടി.ചെക്കിടിക്കാട് ഇലക്ട്രിക് പോസ്റ്റ് മറിയുകയുംചെയ്തിട്ടുണ്ട്.പച്ചയില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപെടുകയുംചെയ്തു. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണതിനാല്‍ അഗ്‌നിശമന സേന യൂനിറ്റിന് എല്ലായിടത്തും എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ രാത്രി വൈകിയാണ് മരം മുറിച്ചു മാറ്റാനായത്. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.
ഏത്തവാഴ കര്‍ഷകരുടെ നിരവധി വാഴകളും, പച്ചക്കറികൃഷിയും നശിച്ചിട്ടുണ്ട്. ചെക്കിടിക്കാട് കൊടുംമ്പിരിശ്ശേരില്‍ തോമസ് ചെറിയാന്റെ ഒരേക്കറോളം സ്ഥലത്തെ പടവലം കൃഷി നിലം പതിച്ചു ഒരു ലക്ഷത്തിലേറെ രുപയുടെ നഷ്ടമാണ് ഇതിനു മാത്രം വന്നിട്ടുള്ളത്. വേളശ്ശേരില്‍ ജോഷി,കരിക്കമ്പള്ളില്‍ കുട്ടപ്പന്‍,തെക്കേത്തലയ്ക്കല്‍ കൊച്ച്, പന്ത്രണ്ടില്‍ ബോബിച്ചന്‍ തുടങ്ങിയവരുടെ നൂറുകണക്കിനു ഏത്തവാഴകളാണ് വട്ടം ഒടിഞ്ഞു നശിച്ചിട്ടുള്ളത്. ഒരേത്തവാഴയ്ക്ക് 200 രൂയിലേറെ ചിലവു വന്നിരുന്നതാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
അമ്പലപ്പുഴയില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലും വൈദ്യുത കമ്പിയിലും മരം വീണ് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വണ്ടാനം ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം. കറിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപായമൊന്നുമുണ്ടായില്ല. ടാക്‌സി സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ സമീപത്തു നിന്ന അക്കേഷ്യ മരം ഒടിഞ്ഞു വീഴുകയായിരുന്നു.
Next Story

RELATED STORIES

Share it