thrissur local

കാറുകള്‍ മാസവാടകയ്‌ക്കെടുത്ത് പണയംവച്ച് തട്ടിപ്പ് നടത്തുന്നയാള്‍ അറസ്റ്റില്‍

ചാലക്കുടി: കാറുകള്‍ മാസവാടകക്കെടുത്ത് ഉടമയറിയാതെ പണയംവച്ച് തട്ടിപ്പ് നടത്തുന്ന ആളെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കണ്ടെങ്ങാട്ടില്‍ ജോഷ് എന്ന ജോഷി(34)യെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ഹരിദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ ഇരിങ്ങാലക്കുട സ്വദേശി മുകുള്‍ എന്ന വാഹന ഇടനിലക്കാരനോട് ആലപ്പുയില്‍ ഇന്നോവ ക്രിസ്റ്റ കാര്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ വഴി പരിയാരം സ്വദേശിക്ക് കാര്‍ വില്‍പന നടത്തി.
അഞ്ച് ലക്ഷം രൂപ റൊക്കമായും ബാക്കി തുകക്ക് ഫൈനാന്‍സ് ശരിയാക്കി തരാമെന്നും പറഞ്ഞാണ് പ്രതി കാര്‍ കൊടുത്തത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാറിന്റെ യഥാര്‍ഥ ഉടമ കാര്‍ തേടി എത്തിയപ്പോഴാണ് തട്ടിപ്പിനെ പറ്റി പോലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. അന്വേഷണ സംഘത്തില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, എഎസ്‌ഐ. ഡേവീസ് സി വി, സിപിഒമാരായ റെജി എ വി, രാജേഷ് ചന്ദ്രന്‍, ഷീബ അശോകന്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it