thiruvananthapuram local

കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. അപകടത്തില്‍പെട്ട കാറുകളിലൊന്നിലെ യാത്രക്കാരിയായ ജയിനമ്മ (75), മറ്റൊരു കാറിലെ യാത്രക്കാരിയായ റീന തോമസ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6ന് എംസി റോഡില്‍ കീഴായിക്കോണത്ത് വച്ചായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന റീന തോമസ് ഓടിച്ചിരുന്ന കാറും എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ജയിനമ്മ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരു കാറുകളുടെ മുന്‍വശം തകര്‍ന്നു.
കാറിനുള്ളില്‍ കുടുങ്ങിയ റീനാ തോമസിനെ ഫയര്‍ ഫോഴ്‌സ് യൂനിറ്റ് എത്തി കാറിന്റെ ഒരു ഭാഗം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it