Flash News

കാറില്‍ ലോറിയിടിച്ച് വരനടക്കം 9 പേര്‍ മരിച്ചു



ധാര്‍: മധ്യപ്രദേശില്‍ ആഗ്ര-മുംബൈ ദേശീയപാതയില്‍ വിവാഹസംഘം സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ച് വരന്‍ അടക്കം ഒമ്പതുപേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. സെഹൂറിലെ ഇക്ചാവര്‍ പട്ടണത്തില്‍ നിന്ന് ധാര്‍ ജില്ലയിലെ സിന്‍സി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.എട്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ പിന്നീടുമാണ് മരിച്ചത്. പരിക്കേറ്റവരെ ഇന്‍ഡോര്‍ ആശുപത്രിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it