Flash News

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് പെണ്‍കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് പെണ്‍കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
X


കൊല്ലം : കാര്‍  ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്. കോട്ടാത്തല മൂഴിക്കോട് യദുകുലത്തില്‍ കെ. രാഹുലേയന്‍ -സ്മിത ദമ്പതികളുടെ മകള്‍ മാളവിക(12) ആണ് മരിച്ചത്. മാളവികയുടെ അനുജത്തി മായിക(8), പിതൃസഹോദരിയുടെ മകള്‍ മഞ്ജു(35) എന്നിവര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ പാങ്ങോട് ഫാക്ടറി ജംഗ്ഷനിലാണ് അപകടം. കാര്‍ ഓടിച്ചിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിയ്ക്കല്‍ സ്വദേശി സന്ദീപ്(35)നും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യ ലഹരിയില്‍ കാറിനുള്ളിലുണ്ടായിരുന്ന രണ്ടുപേരെ പുത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കൊട്ടാരക്കര നവോദയ വിദ്യാലയത്തിലെ ഏഴാം കഌസ് വിദ്യാര്‍ത്ഥിനിയാണ് മാളവിക. പുത്തൂര്‍ പൊലീസ് കേസെടുത്തു.
Next Story

RELATED STORIES

Share it