Kottayam Local

കാര്‍ കുഴിയിലേക്ക് മറിഞ്ഞതിന് പിന്നാലെ സ്‌കൂട്ടറും മറിഞ്ഞ് അപകടം

എരുമേലി: കാര്‍ കുഴിയിലേയ്ക്ക് മറിഞ്ഞതിന് പിന്നാലെ സ്‌കൂട്ടറും മറിഞ്ഞ് അപകടം.കൊരട്ടി പാലത്തിന് സമീപത്തു നിന്നും കണ്ണിമലയിലേക്കുള്ള ബൈപാസ് റോഡില്‍ ഉറുമ്പില്‍ പാലം കഴിഞ്ഞുള്ള വളവില്‍ റോഡില്‍ ഹംപ് ഉണ്ടെന്ന സൈന്‍ ബോര്‍ഡ് കണ്ട് കാര്‍ െ്രെഡവര്‍ പെട്ടന്ന് ബ്രേക്കിട്ടു. ഇതോടെ നിയന്ത്രണം തെറ്റിയ വാഹനം റോഡില്‍ നിന്നും 30 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു. കാറിന് തൊട്ടു പിറകെ വന്ന  സ്‌കൂട്ടര്‍ യാത്രികന്‍ റോഡരികിലേക്ക് കാര്‍ തെന്നി മാറുന്നത് കണ്ട് എതിരെ വ്ന്ന വാഹനത്തിന് സൈഡ് കൊടുക്കുകയാണെന്ന് കരുതി കാറിന് പിന്നാലെ റോഡരികിലേക്ക് സ്‌കൂട്ടറോടിച്ചതോടെ സ്‌കൂട്ടറും കാറിന് പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞു. മറിയുന്നതിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ റോഡിലേക്ക് വീണതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.  മറിഞ്ഞ കാറില്‍ നിന്നും െ്രെഡവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ വൈകീട്ടോടെയാണ് അപകടം. ആറന്മുള സ്വദേശി സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. കുമളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികന്‍ പുഞ്ചവയല്‍ സ്വദേശിയാണ്. നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂട്ടര്‍ ചുമന്ന് റോഡില്‍ കയറ്റി. അപകടത്തില്‍ തകര്‍ന്ന കാര്‍ ക്രെയിന്‍ സഹായമില്ലാതെ റോഡില്‍ കയറ്റാനാവില്ല. മുമ്പ് നിരവധി തവണ ഇവിടെ വാഹനങ്ങള്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കാര്‍, ഓട്ടോറിക്ഷ, മാരുതി വാന്‍ തുടങ്ങി ഒട്ടേറെ വാഹനങ്ങള്‍ ഇവിടെ മറിഞ്ഞിട്ടും ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ മരാമത്ത് നടപടികളെടുത്തില്ല. ക്രാഷ് ബാരിയര്‍ ഇവിടെ സ്ഥാപിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍സംഭവിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it