thiruvananthapuram local

കാര്‍ കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. കടയുടമ കീഴായിക്കോണം ചെറുകോണത്ത് വീട്ടില്‍ മധുസൂദനനാ(60)ണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6.45ന് എംസി റോഡില്‍ കീഴായിക്കോണത്തിനു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും ആറ്റുകാല്‍ ക്ഷേത്രദര്‍ശനത്തിനു പോവുകയായിരുന്ന നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തിനടുത്തുവച്ച് നിയന്ത്രണം വിട്ട കാര്‍ റോഡുവക്കിലിരുന്ന ഒരു ബൈക്കില്‍ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞ് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിലാണ് കടയുടമക്ക് കാര്‍ തട്ടി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കടയിലെ സാധനങ്ങള്‍ക്കും കേടുപറ്റിയിട്ടുണ്ട്. പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it