Flash News

കാമറൂണില്‍ പ്രക്ഷോഭം ; സേനാ വെടിവയ്പില്‍ ആറുമരണം



ബാമെന്ദ (കാമറൂണ്‍): കാമറൂണില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന മേഖലകള്‍ക്ക്് സ്വയംഭരണാവകാശം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കു നേരെയുണ്ടായ സൈന്യത്തിന്റെ വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. കുമുബോ പട്ടണത്തിലായിരുന്നു പ്രക്ഷോഭകര്‍ക്കുനേരേ വെടിവയ്പുണ്ടായത്. 2.2 കോടി ജനസംഖ്യയുള്ള രാജ്യത്ത് അഞ്ചില്‍ ഒന്നുപേര്‍ ഇംഗ്ലീഷ് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്കു നേരെ വിവേചനപരമായാണ് പെരുമാറുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. രാജ്യത്തെ തെക്കു -പടിഞ്ഞാറന്‍, വടക്കു -പടിഞ്ഞാറന്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുത്തി സ്വയംഭരണമേഖല രൂപീകരിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. 1961ല്‍ തെക്കന്‍ കാമറൂണ്‍ കാമറൂണില്‍ ലയിച്ചിരുന്നു. ഫ്രഞ്ച് സംസാരിക്കുന്നവര്‍ക്കാണ് തെക്കന്‍ കാമറൂണില്‍ ഭൂരിപക്ഷം. ലയന ശേഷം ഇംഗ്ലീഷ് വിഭാഗക്കാര്‍ അവഗണിക്കപ്പെടുന്നതായി പ്രക്ഷോഭകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it