World

കാന്‍: ഷോപ് ലിഫ്‌റ്റേഴ്‌സ് മികച്ച ചിത്രം

കാന്‍ (ഫ്രാന്‍സ്): കാന്‍ ചലച്ചിത്രോല്‍സവത്തില്‍ മികച്ച ചിത്രമായി ജാപനീസ് സംവിധായകന്‍ ഹിരോകാസു കൊറിയേദയുടെ ഷോപ് ലിഫ്‌റ്റേഴ്‌സ്. സമൂഹത്തില്‍ നിന്ന് വേറിട്ട രീതിയില്‍ ജീവിക്കുന്ന ഒരുകൂട്ടം ആളുകള്‍ ബദല്‍ കുടുംബം രൂപീകരിക്കുന്നതും അവര്‍ കണ്ടെത്തുന്ന പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവുമാണ് ചിത്രം പ്രതിപാദിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ  കൊറിയേദ പാം ഡിഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഇറ്റാലിയന്‍ ചിത്രമായ ഡോഗ്മാനിലെ അഭിനയത്തിന് മാഴ്‌സെലോ ഫോണ്ടി മികച്ച നടനുള്ള അവാര്‍ഡ് നേടി. റഷ്യന്‍-കസാഖ് ചിത്രമായ അയ്കയില്‍ നായികാവേഷം ചെയ്ത സമാല്‍ യെസ്‌ല്യമോവ മികച്ച നടിയായി. മികച്ച സംവിധായകനായി പോളണ്ടില്‍ നിന്നുള്ള പവേല്‍ പവ്‌ലികോവ്‌സ്‌കി തിരഞ്ഞെടുക്കപ്പെട്ടു. കോള്‍ഡ്‌വാര്‍ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ലബ്‌നീസ് ചിത്രമായ കാഫേര്‍നത്തിന്റെ സംവിധായിക നദീന്‍ ലബാക്കി ജൂറി പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ആലിസ് റോവാച്ചര്‍ (ഹാപ്പി ആസ് ലസാരോ), നാദിര്‍ സായ്‌വര്‍, ജാഫര്‍ പനാഹി (3 ഫേസസ്) എന്നിവര്‍ പങ്കിട്ടു.
ഹോളിവുഡ് അടക്കമുള്ള സിനിമാ വ്യവസായങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും കാന്‍ വേദിയായി. ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ 1997ല്‍ തന്നെ 21ാം വയസ്സില്‍ ബലാല്‍സംഗം ചെയ്തതായി ഇറ്റാലിയന്‍ സംവിധായിക അസിയ അര്‍ജെന്റോ അറിയിച്ചു.
Next Story

RELATED STORIES

Share it