Second edit

കാന്‍സര്‍ ഭക്ഷണം

ശരീരത്തിലെ ചില കോശങ്ങള്‍ അസാധാരണമായി പടരുന്നതാണ് കാന്‍സര്‍ രോഗമായി മാറുന്നത്. എങ്ങനെയാണു കോശങ്ങള്‍ ഇങ്ങനെ അനിയന്ത്രിതമായി വളരുന്നത്? കാന്‍സര്‍ കോശങ്ങള്‍ക്ക് ചിലതരം ഇഷ്ടഭക്ഷണങ്ങളുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത് കാംബ്രിജ് സര്‍വകലാശാലയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ്. എലികളിലാണ് അവര്‍ പരീക്ഷണം നടത്തിയത്. എലികളില്‍ കാണപ്പെടുന്ന ഒരുതരം സ്തനാര്‍ബുദ കോശങ്ങള്‍ വളരാനായി ആശ്രയിക്കുന്നത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന അസ്പരാജിന്‍ എന്ന മൂലകത്തെയാണെന്ന് അവര്‍ കണ്ടെത്തി. അസ്പരാജിന്‍ എന്ന വാക്ക് വരുന്നത് അസ്പരാഗസ് എന്ന ചെടിയില്‍ നിന്നാണ്. ഒരുതരം ചീര. എന്നാല്‍, ഈ മൂലകം കോഴിയിറച്ചിയിലും മറ്റനേകം ഭക്ഷ്യപദാര്‍ഥങ്ങളിലും ലഭ്യമാണ്. രോഗാതുരരായ എലികളുടെ ഭക്ഷണത്തില്‍ ഈ മൂലകത്തിന്റെ അളവു കുറച്ചപ്പോള്‍ കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച നിന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആമാശയത്തിലും ശ്വാസകോശത്തിലും പടരുന്ന ചിലതരം കാന്‍സര്‍ സെല്ലുകളില്‍ നടത്തിയ പരീക്ഷണങ്ങളിലും ഇതേ പ്രതിഭാസം ദൃശ്യമായതായി നാച്വര്‍ എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ വന്ന പഠനം പറയുന്നു. ഇതു ഭാവിയില്‍ കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവകരമായ മാറ്റം വരുത്തിയേക്കാം. കാരണം, രോഗാതുരമായ കോശങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന മൂലകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കി അവയെ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ, തല്‍ക്കാലം ചീര കഴിക്കുന്നതു നിര്‍ത്തേണ്ടതില്ല. കാരണം, ഗവേഷണം ഇനിയും എത്രയോ മുന്നോട്ടുപോവേണ്ടതുണ്ട്.
Next Story

RELATED STORIES

Share it