kannur local

കാനാംപുഴ അതിജീവനം; പദയാത്ര സംഘടിപ്പിച്ചു



ഏച്ചൂര്‍:  കാനാംപുഴ അതിജീവന പദ്ധതി പ്രചാരണത്തിന്റെ ഭാഗമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കാനാംപുഴയുടെ ഓരങ്ങളിലൂടെ പദയാത്ര സംഘടിപ്പിടിപ്പിച്ചു. ഏച്ചൂര്‍ പള്ളിപ്പൊയിലിന് സമീപം കണ്ടമ്പേത്ത് മന്ത്രി ഫഌഗ്ഓഫ് ചെയ്തു. ഇവിടെനിന്നു 9 കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ പദയാത്രയില്‍ ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു. യാത്രയുടെ ഭാഗമായി കര്‍ഷകരില്‍നിന്നും പൗരപ്രമുഖരില്‍നിന്നും കാനാംപുഴ അതിജീവന നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ഈമാസം 17ന് 5000 വോളന്റിയര്‍മാര്‍ അണിനിരക്കുന്ന കാനാംപുഴ ശുചീകരണ യജ്ഞം നടക്കും. കണ്ണൂര്‍ നിയമസഭാ മണ്ഡലം സമഗ്ര വികസന പരിപാടി കണ്ണൂര്‍ കാലത്തിനൊപ്പത്തിന്റെ ഭാഗമായി ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുഴ നവീകരണം നടത്തുന്നത്. കാനാംപുഴ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വോളന്റിയര്‍ രജിസ്‌ട്രേഷന് താല്‍പര്യമുള്ളവര്‍ക്ക് പ്രാദേശിക സംഘാടക സമിതി ഭാരവാഹികളെ സമീപിക്കാം. ഫോണ്‍: 0497 2711909, 9846973691, 9447647340.
Next Story

RELATED STORIES

Share it