Flash News

കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍ഡിഎഫിന്റെ നന്മയെ കരുതിയല്ല : മുഖ്യമന്ത്രി

കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍ഡിഎഫിന്റെ നന്മയെ കരുതിയല്ല : മുഖ്യമന്ത്രി
X


തിരുവനന്തപുരം: മാണിയുടെ പിന്തുണയില്ലാതെയും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്ന കാനത്തിന്റെ പ്രസ്ഥാവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍ഡിഎഫിന്റെ നന്മയെ കരുതിയല്ല. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നതാണ് കാനത്തിന്റെ വാക്കുകള്‍. കാനത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ വിമര്‍ശനം.
കാനം ഇങ്ങനെ ഓരോ വാചകങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും. ഓരോ പാര്‍ട്ടിക്കും ഓരോ ശീലമുണ്ട്. അദ്ദേഹം ചിലരെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായി പ്രതീതി ഉണ്ടാക്കുന്നുണ്ട്. അതൊന്നും എല്‍ഡിഎഫിന്റെ പൊതുവായ നയമല്ല പിണറായി ഓര്‍മിപ്പിച്ചു. ജനങ്ങളാകെ എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. അത് കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് മനസ്സിലാക്കണം. യുഡിഎഫ് വിട്ടിട്ടും മാണി നിയമസഭയില്‍ അവര്‍ക്ക് അനുകൂലമായാണ് നിലകൊണ്ടത്. പേരിന് വേണ്ടി യുഡിഎഫ് വിട്ടു എന്ന് പറയുന്നതില്‍ കാര്യമില്ല. പിന്നീട് അവര്‍ യുഡിഎഫിനെതിരെ സംസാരിച്ചു. അവസാനം യുഡിഎഫിനാണ് ചെങ്ങന്നൂരില്‍ വോട്ട് ചെയ്യുന്നതായി പറഞ്ഞത്്്. ഓരോ രാഷ്ട്രീയപാര്‍ട്ടിയിലും ഉള്ളവര്‍ അവരുടെ കൈയിലാണ് എന്ന് കരുതരുത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തവര്‍ ഇപ്പോള്‍ ചെയ്തുവെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it