World

കാനഡയില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നു

ഒട്ടാവ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാനുള്ള നടപടികളുമായി കനേഡിയന്‍ സര്‍ക്കാര്‍. വിനോദത്തിനു വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ബില്ല് കഴിഞ്ഞ ദിവസം സെനറ്റില്‍ അവതരിപ്പിച്ചിരുന്നു.
30 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 56 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ബില്ലിന് അംഗീകാരം നേടുന്നതിന് പൊതുസഭയ്ക്ക് മുന്നില്‍ അയക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞാല്‍ കാനഡയില്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കും. കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മുമ്പ് അറിയിച്ചിരുന്നു. പുതിയ നിയമം പ്രായപൂര്‍ത്തിയാവാത്തവരുടെ കഞ്ചാവ് ഉപയോഗത്തെ അനുകൂലിക്കുന്നില്ലെന്നു ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ചികില്‍സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് 2001 മുതല്‍ തന്നെ കാനഡയില്‍ അനുവദനീയമാണ്.
Next Story

RELATED STORIES

Share it