കാണാതായ സുഖോയ് വിമാനത്തിനായി തിരച്ചില്‍ തുടരുന്നു
BY fousiya sidheek25 May 2017 3:38 AM GMT
fousiya sidheek25 May 2017 3:38 AM GMT
തേസ്പൂര്‍/ ഗുവാഹത്തി: കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. സുഖോയ് 30 യുദ്ധ വിമാനമാണ് രണ്ട് പൈലറ്റുകള്‍ ഉള്‍പ്പെടെ ചൊവ്വാഴ്ച അസമില്‍ കാണാതായത്. ഹെലികോപ്റ്ററടക്കമുള്ള സംവിധാനമാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. തേസ്പൂര്‍ സോളാനിബാരി എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിന്റെ റേഡിയോബന്ധവും വിച്ഛേദിക്കപ്പെട്ടു. വിമാനം കണ്ടെത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധവക്താവ് ലഫ്. കേണല്‍ സോംബിത് ഘോഷ് അറിയിച്ചു. അതേസമയം, മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT