കാട്ടുപന്നി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു
BY Sumeera SMR27 Jun 2016 5:26 AM GMT
Sumeera SMR27 Jun 2016 5:26 AM GMT
പന്തളം: പെരുമ്പുളിക്കല്‍ ദേവരു ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളില്‍ കാട്ടുപന്നി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. ക്ഷേത്രത്തിനു സമീപത്തായി പൗവ്വത്തുമലയില് ഏക്കറു കണക്കിനു ഭൂമി കാടു പിടിച്ചു കിടക്കുന്നത് ഇത്തരം ജിവികള്‍ക്കു സഹായകരമാണ്.
പെരുമ്പുളിക്കല്‍, പ്ലാംതോട്ടത്തില്‍ സുകുമാരക്കുറുപ്പ്, കര്‍ഷകശ്രീ അവാര്‍ഡു ജേതാവായ വരിക്കോലില്‍ മോഹനന്‍പിള്ള, ചരിഞ്ഞകാലായില്‍ വിജയനാഥക്കുറുപ്പ്, പൗര്ണമിയില് നന്ദകുമാര്‍, കുളത്തിന്റെകിഴക്കേതില് ഗണേഷ് തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. ഏകദേശം അമ്പതിനായിരത്തലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി കര്‍ഷകര്‍ പറയുന്നു. വാഴ, ചേന, ചേമ്പ്, കിഴങ്ങ്, കാച്ചില്, ഇഞ്ചി മുതലായ കാര്‍ഷിക വിളകളെല്ലാം രണ്ടാഴ്ചക്കാലമായി നശിപ്പിക്കപ്പെട്ടു വരുന്നു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കല്‍ സ്ഥലം സന്ദര്‍ശിക്കുകയും പന്തളം കൃഷിഭവന് അധികാരികളെയും റാന്നി ഡിഎഫ്ഒയെയും വിവരം അറിയിക്കുകയും ചെയ്തു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT