wayanad local

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി സ്ത്രീയും മകനും ദുരിതത്തില്‍



സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി സ്ത്രീയും മകനും ദുരിതംപേറുന്നു. ചെതലയം പുല്ലുമല നായ്ക്ക കോളനിയിലെ ലീലയും മകന്‍ രതീഷുമാണ് ദുരിതത്തിലായിരിക്കുന്നത്. കുടുംബത്തിന് നഷ്ടപരിഹാരവും രതീഷിന് ജോലിയും നല്‍കുമെന്നു വനംവകുപ്പ് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ ജൂണ്‍ 18നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ലീലയ്ക്കും രതീഷിനും ഗുരുതര പരിക്കേറ്റത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രതീഷിന്റെ നെഞ്ചില്‍ കുത്തിയ കാട്ടാന ലീലയെ കട്ടിലില്‍ നിന്നു ചവിട്ടി താഴെയിട്ടു. ഗുരുതരമായി പരിക്കേറ്റ രതീഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധമുയരുകയും തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ ധനസഹായവും ജോലിയും വനംവകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കി. എന്നാല്‍, അഞ്ചുമാസം പിന്നിട്ടിട്ടും വാക്ക് പാലിക്കപ്പെട്ടിട്ടില്ല. ഇരുവര്‍ക്കും കൂലിപ്പണിക്ക് പോവാനും കഴിയുന്നില്ല.
Next Story

RELATED STORIES

Share it