കാംപസ് ഫ്രണ്ട് സിബിഎസ്ഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രം അന്യായമായി അഴിപ്പിച്ചവര്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സിബിഎസ്ഇ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
തുടര്‍ന്ന് സിബിഎസ്ഇ ഓഫിസിനു മുമ്പില്‍ കുത്തിയിരുന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലിം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിക്കുക, ഫുള്‍സ്ലീവ് വെട്ടിമാറ്റുക തുടങ്ങിയ സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്ത 25 വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. നിയമം സംരക്ഷിക്കേണ്ട നിയമപാലകര്‍ തന്നെ അവകാശലംഘനത്തിനു കൂട്ടുനില്‍ക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. സിബിഎസ്ഇ അധികാരികളുടെ കൊള്ളരുതായ്മയെ ചോദ്യംചെയ്ത വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിലൂടെ പിണറായി പോലിസും അധികാരികളും വിദ്യാര്‍ഥിവിരുദ്ധ ചേരിയിലാണു നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സജീര്‍, സെക്രട്ടറി അംജദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it