Flash News

കസ്റ്റംസ് ഡ്യുട്ടി ഒഴിവാക്കാന്‍ കൂട്ടുനിന്നു : മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ അടക്കം മൂന്ന് പേര്‍ക്ക് തടവ്‌



കൊച്ചി: കസ്റ്റംസ് ഡ്യുട്ടി ഒഴിവാക്കാന്‍ കൂട്ടുനിന്ന കസ്റ്റംസ് മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ അടക്കം മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെ കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണറായിരുന്ന കെ എസ് ചന്ദ്രശേഖര്‍, കൊച്ചിയിലെ മാര്‍സ് കാര്‍ഗോ ഏജന്‍സിയുടെ നടത്തിപ്പുകാരായ രാജു മാത്യു, ജോര്‍ജ് ബാസ്റ്റന്‍ എന്നിവരെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി ബി കലാം പാഷ ശിക്ഷിച്ചത്.  ചന്ദ്രശേഖറിനെ ഒരു വര്‍ഷത്തെ കഠിന തടവിനും 60 ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്. മറ്റു രണ്ട് പ്രതികള്‍ രണ്ട് വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഇവര്‍ ഓരോരുത്തരും 30 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും ഉത്തരവുണ്ട്. 2007 മുതല്‍  നെടുമ്പാശ്ശേരിയില്‍ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുമ്പാഴാണ് ഒന്നാംപ്രതി രണ്ടും മൂന്നും പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി തട്ടിപ്പ് നടത്തിയത്. രണ്ടും മൂന്നും പ്രതികളുടെ ഉടമസ്ഥതയിലുള്ള മാര്‍സ് കാര്‍ഗോ ഏജന്‍സിയുടെ പേരില്‍ വിദേശത്തുനിന്ന് വരുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് ഡ്യുട്ടി ഈടാക്കാതെ കടത്തിവിട്ടായിരുന്നു തട്ടിപ്പ്. ഇതിലൂടെ കേന്ദ്ര സര്‍ക്കാറിന് വന്‍ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. സിബിഐയുടെ കൊച്ചി യുനിറ്റാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it