Flash News

കശ്മീര്‍ : ഹുര്‍രിയത്ത് നേതാക്കള്‍ വീട്ടുതടങ്കലില്‍



ശ്രീനഗര്‍: കശ്മീര്‍ സംഘടനാ നേതാക്കള്‍ ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സയ്യിദ് അലിഷാ ഗീലാനിയുടെ വസതിയില്‍ യോഗം ചേരുന്നത് സര്‍ക്കാര്‍ വിലക്കി. മീര്‍വായിസ് ഉമര്‍ ഫാറൂഖ് അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഗീലാനിയുടെ വസതിക്കു മുമ്പിലും പോലിസ് വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് യാസീന്‍ മാലിക്കിനെയും പോലിസ് കസ്റ്റഡിയിലെടുത്തു. എന്‍ഐഎ റെയ്ഡ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യോഗം ചേരാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it