Flash News

കശ്മീര്‍ പണ്ഡിറ്റുകളുടെ പ്രതിനിധികള്‍ ദിനേശ്വര്‍ ശര്‍മയുമായി കൂടിക്കാഴ്ച നടത്തി



ജമ്മു: വിവിധ കശ്മീരി പണ്ഡിറ്റ് സംഘടനകളുടെ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ദിനേശ്വര്‍ ശര്‍മയുമായി കൂടിക്കാഴ്ച നടത്തി. കുടിയൊഴിയേണ്ടി വന്ന പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് ഇവര്‍ ശര്‍മയോട് ആവശ്യപ്പെട്ടു. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്  ചര്‍ച്ച നടത്താനാണു ശര്‍മയെ കേന്ദ്രം നിയമിച്ചത്.   വ്യാഴാഴ്ച രാത്രി ഗവര്‍ണര്‍ എന്‍ എന്‍ വോറയെയും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ബിജെപി എംഎല്‍എ ജി ഐ റെയ്‌നയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ കശ്മീര്‍ പണ്ഡിറ്റ് കോണ്‍ഫറന്‍സ്, അഖിലേന്ത്യ കശ്മീര്‍ സമാജ്, ജമ്മുകശ്മീര്‍ നാഷനല്‍ ഫ്രണ്ട്, വിചാര്‍മഞ്ച്, സെയ്ഷ്ടാദേവി പ്രബന്ധിക് കമ്മിറ്റി  പ്രതിനിധികളാണു കൂടിക്കാഴ്ച നടത്തിയത്.
Next Story

RELATED STORIES

Share it