Flash News

കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയ സൈനികന് ക്ലീന്‍ ചിറ്റ്

കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയ സൈനികന് ക്ലീന്‍ ചിറ്റ്
X


കശ്മീര്‍: ജമ്മുകശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ സൈനികന് ക്ലീന്‍ ചിറ്റ്. കശ്മീരിലെ കല്ലേറിനെ പ്രതിരോധിക്കാനെന്ന പേരില്‍ യുവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സംഭവത്തില്‍ സൈന്യം രൂപീകരിച്ച അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സംഭവത്തില്‍ മേജറിനെതിരെ യാതൊരുവിധ നടപടിയും വേണ്ടന്ന് അന്വേഷണം സംഘം സൈന്യത്തെ അറിയിച്ചു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ സംഘം അഭിനന്ദിച്ചുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തില്‍ ലക്ഷ്യം നേടുകയെന്നതിനാണ് കൂടുതല്‍ പ്രാധാന്യമെന്നും അതിന് ഉദ്യോഗസ്ഥന്മാര്‍ വ്യത്യസ്തമായ രീതികള്‍ സ്വീകരിച്ചാലും കുഴപ്പമില്ല എന്നാണ് അന്വേഷണ സംഘം സ്വീകരിച്ച നിലപാട്.
കശ്മീരിലെ കല്ലേറിനെ പ്രതിരോധിക്കാനെന്ന പേരില്‍ യുവാവിനെ ജീപ്പിനു മുമ്പില്‍ കെട്ടിയിട്ടു യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് ആരോപണ വിധേയനായ 53 രാഷ്ട്രീയ റൈഫിള്‍സിലെ മേജറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യം അന്വേഷണ സംഘത്തിനു രൂപം കൊടുത്തത്.
Next Story

RELATED STORIES

Share it