കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു മരണം

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ മരിച്ചു. അക്രമികളുടെ സാന്നിധ്യമറിഞ്ഞ് എത്തിയതായിരുന്നു സുരക്ഷാസേന. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ആഷിഖ് ഹുസയ്ന്‍ ഭട്ട്, മുഹമ്മദ് ഇസാക് പറായ്, ആസിഫ് അഹ്മദ് മിര്‍ എന്നിവരാണു മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഉദംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് സംരക്ഷണം നല്‍കിയ ആളാണ് ഭട്ടെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it