Flash News

കശുവണ്ടി വ്യവസായത്തിന് 54.45 കോടി

കശുവണ്ടി വ്യവസായത്തിന് 54.45 കോടി
X
തിരുവനന്തപുരം:  കശുവണ്ടി വ്യവസായത്തിന് 54.45 കോടി നീക്കിവയ്ക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്.കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ തോട്ടണ്ടി ഇറക്കുമതി ചെയ്യും.



കയര്‍ തൊഴിലാളികള്‍ക്ക് 600 രൂപ ദിവസക്കൂലി ഉറപ്പാക്കും. തൊണ്ട് ചകിരിയാക്കുന്നതിന് കൂടുതല്‍ മില്ലുകള്‍ സ്ഥാപിക്കും. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.കൈത്തറി മേഖലയില്‍ റിബേറ്റ് തുടരും. എസ്‌സി, എസ് ടി വിഭാഗത്തിന് നീക്കിയിരിപ്പ് 2859 കോടി രൂപയാണ്. എസ്‌സി, എസ് ടി ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it