Flash News

കശാപ്പ് നിരോധനം : വിജ്ഞാപനത്തിന് സ്റ്റേ



മധുര: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ. ജഡ്ജിമാരായ എം വി മുരളീധരന്‍, സി വി കാര്‍ത്തികേയന്‍ എന്നിവരടങ്ങുന്ന മധുര ബെഞ്ചാണ് നാലാഴ്ചത്തേക്ക് കശാപ്പ് നിരോധനം സ്‌റ്റേ ചെയ്തത്. വിഷയത്തില്‍ മറുപടി അറിയിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സെല്‍വ ഗോമതി, ആസിക് ഇല്ലാഹി ബാവ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നടപടി.എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ അടിസ്ഥാനാവകാശം ലംഘിക്കുന്നതാണ് വിജ്ഞാപനമെന്നും കന്നുകാലി വില്‍പന നിരോധിക്കുന്നത് തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.  മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ(1960)ത്തിലെ വകുപ്പുകള്‍ക്കു വിരുദ്ധമായാണ് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ അനുച്ഛേദം 28ല്‍, ഏതെങ്കിലും സമുദായത്തിന്റെ ആചാരത്തിന്റെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നത് കുറ്റകൃത്യമല്ലെന്നു പറയുന്നുണ്ട്. കൂടാതെ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ന്യൂനപക്ഷങ്ങളുടെ താല്‍പര്യ സംരക്ഷണം  എന്നിവ ലംഘിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നിയമമെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it