Flash News

കശാപ്പ് നിരോധനം : വിജ്ഞാപനം പുനരവലോകനം ചെയ്യാന്‍ തയ്യാറെന്ന് കേന്ദ്രം



ന്യൂഡല്‍ഹി: കന്നുകാലി വിജ്ഞാപനം പുനരവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഏതെങ്കിലും വിഭാഗത്തെ ഉദ്ദേശിച്ചല്ല വിജ്ഞാപനം കൊണ്ടുവന്നതെന്നും പരിസ്ഥിതിമന്ത്രി ഹര്‍ഷ്‌വര്‍ധന്‍. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും നിര്‍ദേശം സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിജ്ഞാപനത്തെ കേരളം ഉള്‍െപ്പടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയും ചില വ്യക്തികളും സര്‍ക്കാരുകളും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിനെ അഭിമാനപ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നില്ല. ഏതെങ്കിലും വിഭാഗത്തെ പ്രയാസപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല വിജ്ഞാപനം. ഭക്ഷണശീലത്തെയോ ഇറച്ചിക്കച്ചവടത്തെയോ സ്വാധീനിക്കണമെന്ന ഉദ്ദേശ്യമില്ലെന്നും ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിരോധന നിയമം ആരുടെയും ഭക്ഷണരീതിയെയോ വാണിജ്യത്തെയോ തടസ്സപ്പെടുത്തില്ല. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും നിര്‍ദേശം ഉള്‍ക്കൊണ്ടശേഷമാണ് അതു നടപ്പാക്കിയത്. കന്നുകാലി വില്‍പനയും കശാപ്പും സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it