palakkad local

കശാപ്പ് നിരോധനം: യുഡിഎഫ് കരിദിനമാചരിച്ചു



പാലക്കാട്: കന്നുകാലികളുടെ കശാപ്പ് നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാലക്കാട് ജില്ലയില്‍ കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ പ്രകടനം നടത്തി. ഡിസിസി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പല്‍ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എ ബാലന്‍ അധ്യക്ഷനായിരുന്നു. പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാണിയംകുളം ചന്തയ്ക്ക് സമീപം ബീഫും കപ്പയും നല്‍കി പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിയമം രാജ്യത്തെ മതേതര സംസ്‌കാരത്തെ തകര്‍ക്കാനാണെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ അഭിപ്രായപ്പെട്ടു. യൂത്ത്  കോണ്‍ഗ്രസ് പാലക്കാട് പാര്‍ലിമെന്റ് പ്രസിഡന്റ് ടി എച്ച് ഫിറോസ്ബാബു, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എന്‍ കെ ജയരാജ്, വി എം മുസ്തഫ, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുജീഷ്, സ്വാജിത്ത്, ഷിബു, സുമേഷ്, ജഗദീഷ്, സരിന്‍, മണ്ഡലം പ്രസിഡന്റുമാരായ ജയന്‍ മനു, ഷിഹാബ്, ബാബു, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ബീഫും കപ്പയും വിതരണം ചെയ്തു.
Next Story

RELATED STORIES

Share it