palakkad local

കശാപ്പ് നിരോധനം : മതവിശ്വാസത്തിന്റെ കടയ്ക്ക് കത്തിവയ്ക്കലെന്ന്



പാലക്കാട് :ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മാതാചാരമനുസരിച്ച് ജീവിച്ചു മരിക്കുവാനുള്ള “മതവിശ്വാസത്തിന്റെ കടയ്ക്ക് “കത്തി വെയ്ക്കലാണ് കശാപ്പ് നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് കേരള മദ്യവരുദ്ധ ജനകീയ മുന്നണി ചെയര്‍മാനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എ കെ സുല്‍ത്താന്‍ കുറ്റപ്പെടുത്തി.1960 ലെ മൃഗങ്ങള്‍ക്കെതിരേ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ മറവില്‍ ഇറക്കിയ കേന്ദ്ര ഉത്തരവ് കടുത്ത മനുഷ്യാവകാശ ലംഘനവും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്തിനുള്ള ഗൂഢ  ആര്‍എസ്എസ് അജണ്ടയുമാണ്. ഇത് മതേതര ഇന്ത്യയ്ക്ക് നാണക്കേടാണ്.ഇന്ത്യയിലുള്ള ഹിന്ദു സമുദായത്തില്‍പ്പെട്ട ഏതാണ്ട് പകുതിയിലധികം പേരും മാംസഭുക്കുകളാണെന്നിരിക്കെ വരാനിരിക്കുന്ന ബലി പെരുന്നാളിനെ മുന്നില്‍ക്കണ്ടുകൊണ്ട് പശു, കാള, പോത്ത്, എരുമ, ഒട്ടകം തുടങ്ങിയവയെല്ലാം ബലികൊടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മതേതര ഇന്ത്യയില്‍ കലാപമുണ്ടാക്കുന്നതിനും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതനുമേ ഉപകരിക്കു.എന്തു കഴിക്കണം, എന്തു കഴിക്കണ്ട എന്ന് തീരുമാനിക്കാനും മതാചാരമനുസരിച്ച് ജീവിച്ചു മരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനിര്‍ത്തുന്നതിനും “കശാപ്പ് നിരോധന” ഉത്തരവ് പിന്‍വലിക്കണമെന്നും സുല്‍ത്താന്‍ ആവശ്യപ്പെട്ടു. ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുടെ 47ാം അനുഛേദത്തില്‍ പറയുന്ന “രാജ്യത്തൊട്ടാകെ സമ്പൂര്‍ണ മദ്യനിരോധനം” നടപ്പാക്കുന്നതിനാണ് ആദ്യം ഉത്തരവിറക്കേണ്ടതെന്നും അല്ലാതെ കശാപ്പ് നിരോധനമല്ലെന്നും സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it