Flash News

കശാപ്പ് നിയന്ത്രണം: മേഘാലയ ബി.ജെ.പി ഓഫീസ് പൂട്ടി, പാര്‍ട്ടിക്കൊടി താഴ്ത്തി

കശാപ്പ് നിയന്ത്രണം: മേഘാലയ ബി.ജെ.പി ഓഫീസ് പൂട്ടി, പാര്‍ട്ടിക്കൊടി താഴ്ത്തി
X


ഷില്ലോങ്: കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ ബിജെപി ജില്ലാ ഓഫീസ് പൂട്ടുകയും പാര്‍ട്ടിക്കൊടി താഴ്ത്തിക്കെട്ടുകയും ചെയ്തു. മേഘാലയയിലെ രണ്ട് പ്രമുഖ ബി.ജെ.പി നേതാക്കള്‍ നേരത്തേ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ 200ഓളം പാര്‍ട്ടി പ്രവര്‍ത്തകരും രാജിസന്നദ്ധത അറിയിച്ചിരുന്നു. ഗോത്രവിഭാഗത്തിന്റെ വിശ്വാസത്തെ ബിജെപി പരിഗണിക്കുന്നില്ലെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. കശാപ്പ് നിയന്ത്രണം മേഘാലയയിലെ ബിജെപിക്കുള്ളില്‍ തന്നെ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമായതോടെ മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ നീക്കമില്ലെന്നു ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. കശാപ്പ് നിയന്ത്രിക്കുന്നതായുള്ള വാര്‍ത്ത കോണ്‍ഗ്രസ്സിന്റെ നുണപ്രചരണമാണെന്നായിരുന്നു തുടക്കത്തില്‍ മേഘാലയയിലെ ബിജെപി വക്താവ് നളിന്‍ കോഹ്‌ലിയുടെ ആരോപണം.

[related]
Next Story

RELATED STORIES

Share it