ernakulam local

കവര്‍ച്ചാ കേസിലെ പ്രതികളായ ഇതര സംസ്ഥാന സ്വദേശികള്‍ പിടിയില്‍



കൊച്ചി: മേഘാലയയിലെ പമ്പില്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ കേസില്‍  ഒളിവിലായിരുന്ന രണ്ടു പേരെ കളമശ്ശേരി പോലിസിന്റെ സഹായത്തോടെ അസം പോലിസ് അറസ്റ്റ് ചെയ്തു. അസമിലെ ബക്‌സ ജില്ല സ്വദേശികളായ രഘു രാം ചിയാരി (27), വിപുല്‍ ദിയ മാരി (26) എന്നിവരെയാണ് അസമില്‍ നിന്നെത്തിയ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള നാലംഗ പോലിസ് സംഘം പിടികൂടിയത്. ഫെബ്രുവരി പത്തിന് ആയുധം കാണിച്ച് രണ്ടര ലക്ഷം രൂപ കവര്‍ന്നു എന്നാണ് കേസ്. ഇവര്‍ കളമശ്ശേരിയില്‍ ഒളിച്ചു താമസിക്കുന്നതിനിടെ സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള ഗോഡൗണില്‍ ജോലി ചെയ്തു വരികയായിരുന്നു . എന്നാല്‍ കവര്‍ച്ച നടത്തിയപ്പോള്‍ പണത്തോടൊപ്പം രണ്ടുമൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അത് ഉപയോഗിക്കാന്‍ തുടങ്ങിയത്.  മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് അസം പോലിസ് എത്തി കളമശ്ശേരി പോലിസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it