kannur local

കഴിഞ്ഞ ബജറ്റിലെ പദ്ധതികള്‍ പലതും നടപ്പായില്ല

കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റിലെ പല പ്രഖ്യാപനങ്ങളും ജില്ലയില്‍ പൂര്‍ണതോതില്‍ നടപ്പായില്ല. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഇഴഞ്ഞുനീങ്ങുകയാണ്. എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ പുതിയ പോലിസ് സ്‌റ്റേഷന്‍ അനുവദിക്കുമെന്നത് ഉടന്‍ യാഥാര്‍ഥ്യമാവും. പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ധര്‍മടത്ത് ഐടിഐ, തലശ്ശേരി കോടതി കോംപ്ലക്‌സിന് കിഫ്ബിയില്‍ 25 കോടി, തലശ്ശേരിയില്‍ സ്‌പൈസസ് റൂട്ട് പദ്ധതി, പയ്യാമ്പലം-ചാല്‍ ബീച്ച് റോഡിന് 25 കോടി, തലായി ഉള്‍പ്പെടെ 11 ഹാര്‍ബറുകളുടെ നിര്‍മാണത്തിന് 39 കോടി എന്നിവയ്ക്കു തുക അനുവദിച്ചെങ്കിലും തുടര്‍പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ തവണ തുക അനുവദിച്ച സ്ഥാപനങ്ങള്‍ക്ക് ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. ട്രാകോ കേബിള്‍ വിപുലീകരണത്തിന് 10 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിനു 35 കോടി, കെല്‍ട്രോണ്‍ പുനരുദ്ധാരണത്തിന് 20 കോടി, കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സിന് 15 കോടി എന്നിവയ്ക്ക് കഴിഞ്ഞ തവണ ഇത്രയും തുക അനുവദിച്ചിരുന്നു. പയ്യന്നൂര്‍ താ ലൂക്ക് രൂപീകരണമെന്നത് ഇപ്പോഴും പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിട്ടില്ല. താഴെചൊവ്വ റെയില്‍വേ ഗേറ്റ്-സ്പിന്നിങ് മില്‍ റോഡിന് 20 കോടിയും, കണ്ണൂര്‍-താണ ധനലക്ഷ്മി ആ ശുപത്രി ആനയിടുക്ക് അണ്ടര്‍ പാസിന് 20 കോടിയും അനുവദിച്ചെങ്കിലും കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it