kannur local

കള്ളക്കേസ് എടുത്തതില്‍ എസ്ഡിപിഐ പ്രതിഷേധം

മുഴപ്പിലങ്ങാട്: മഠം പിലാച്ചേരിക്കടുത്ത് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദിനെ സിപിഎം സംഘം ആക്രമിക്കുകയും ബോംബെറിയുകയും ചെയ്തതിന്റെ തുടര്‍ച്ചയായി സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാരായ സ്ത്രീകളും യുവാക്കളും തടഞ്ഞതിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരേ കള്ളക്കേസ് കൊടുക്കാന്‍ സിപിഎം നേതൃത്വം തയ്യാറായതെന്ന് എസ്ഡിപിഐ ധര്‍മടം മണ്ഡലം പ്രസിഡന്റ് പി പി മുസ്തഫ പറഞ്ഞു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ കേസെടുക്കാന്‍ തയ്യാറായ എടക്കാട് പോലിസ് സിപിഎമ്മിന്റെ ബി ടീമായി അധപ്പതിച്ചെന്നും അദ്ദേഹം പറഞ്ഞു.
എടക്കാട് യുവാവിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന്റെ പിന്തുണ ലഭിക്കാന്‍ വേണ്ടിയാണ് പോലിസ് ഇത്തരത്തില്‍ പെരുമാറുന്നത്. സിപിഎംപോലിസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാരി ചാല, കമ്മിറ്റിയംഗം സഹദ് മഠം സംബന്ധിച്ചു.
Next Story

RELATED STORIES

Share it