kannur local

കളിചിരിയും കണ്ണീരുമായി അക്ഷരമുറ്റം ഉണര്‍ന്നു

കണ്ണൂര്‍: കളിചിരിയും കണ്ണീരുമായി ജില്ലയിലെ സ്‌കൂളുകളില്‍ അധ്യയനവര്‍ഷം തുടങ്ങി. മഴമാറി നിന്ന പകലില്‍ പ്രവേശനോല്‍സവത്തിന്റെ തിരക്കില്‍ നാടും നഗരവും മുങ്ങി. അക്ഷരങ്ങളെഴുതിയ തൊപ്പിയണിഞ്ഞും കളിപ്പാട്ടങ്ങള്‍ ഏറ്റുവാങ്ങിയും മധുരം മുണഞ്ഞും കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് കാലെടുത്തുവച്ചു.
കണ്ണീരൊലിപ്പിച്ചും നാണം കുണുങ്ങിയും എത്തിയ നവാഗതര്‍ പുതിയ കൂട്ടുകാരെ കണ്ടതോടെ എല്ലാം മറന്ന് കളിയില്‍ മുഴുകി. അതേസമയം, തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.
ജില്ലാതല പ്രവേശനോല്‍സവം കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സന്ദേശം നല്‍കി. ഫുട്‌ബോള്‍ താരം സി കെ വിനീത്, സിനിമ- സീരിയല്‍ താരം ബേബി നിരഞ്ജന വിശിഷ്ടാതിഥികളായി.
ഹൈടെക് ക്ലാസ് മുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് എ ആസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പവനന്‍ അധ്യക്ഷത വഹിച്ചു.
എം സി അബ്ദുല്‍ ഖല്ലാക്ക്, കളത്തില്‍ സലീം, അഹ്‌സാബ്, സത്താര്‍ മാസ്റ്റര്‍, മുഹമ്മദ് ഇഖ്ബാല്‍, വിലാസിനി ടീച്ചര്‍ സംസാരിച്ചു. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
മാട്ടൂല്‍: മാട്ടൂല്‍ എംആര്‍ യുപി സ്‌കൂള്‍ പ്രവേശനോല്‍സവം പിടിഎ പ്രസിഡന്റ് ടി യഹ്‌യയുടെ അധ്യക്ഷതയില്‍ ഗ്രാമപ്പഞ്ചായത്തംഗം കെ വി മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. നവാഗതരായ വിദ്യാഥികളെ പഞ്ചായത്തംഗം കെ കെ അനസ് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
രക്ഷിതാക്കള്‍ക്കുള്ള ഉപഹാരം സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ യു കെ മുസ്തഫ നിര്‍വഹിച്ചു. വിനോദ് നരോത്ത്, അസ്്‌ലം അറയ്ക്കല്‍, രാജശ്രീ, പി ഹനീഫ്, പ്രധാനാധ്യാപിക പി വി ജയശ്രീ, വി വിനയന്‍ സംസാരിച്ചു.
മാട്ടൂല്‍: മാട്ടൂല്‍ എംആര്‍ യുപി സ്‌കൂള്‍ പ്രവേശനോല്‍സവം ഗ്രാമപ്പഞ്ചായത്തംഗം കെ വി മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി യഹ്‌യയുടെ അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാഥികളെ പഞ്ചായത്തംഗം കെ കെ അനസ് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
രക്ഷിതാക്കള്‍ക്കുള്ള ഉപഹാരം സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ യു കെ മുസ്തഫ നിര്‍വഹിച്ചു. വിനോദ് നരോത്ത്, അസ്്‌ലം അറയ്ക്കല്‍, രാജശ്രീ, പി ഹനീഫ്, പ്രധാനാധ്യാപിക പി വി ജയശ്രീ, വി വിനയന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it