ernakulam local

കളമശ്ശേരിയില്‍ മാലിന്യ നിക്ഷേപം തകൃതിയില്‍

കളമശ്ശേരി: നഗരസഭ പ്രദേശത്ത് മാലിന്യം തള്ളുന്നത് വ്യാപകമായി തുടരുന്നു. എന്‍എഡി റോഡിലൂടെ യാത്ര ചെയ്യണമെങ്കില്‍ മൂക്ക് പൊത്തണം. ശാന്തിഗിരി ഭാഗത്ത് റോഡിന്റെ വശങ്ങളില്‍ വ്യാപകമായാണ് മാലിന്യം തള്ളുന്നത്. കളമശ്ശേരി റെയില്‍വേക്ക് എതിര്‍വശം പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ തള്ളി. ഇതിന് പുറമെ സെപ്റ്റിടാങ്ക് മാലിന്യം തള്ളുന്നതും വ്യാപകമാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വശങ്ങളിലാണ് സെപ്റ്റിടാങ്ക് മാലിന്യം തള്ളുന്നത്. എച്ച്എംടി റോഡില്‍ മത്സ്യങ്ങളുടെ വേസ്റ്റ് ഉള്‍പ്പെടെയാണ് തള്ളുന്നത്. മാലിന്യം തള്ളുന്നത് പിടികൂടാന്‍ രാത്രികാലങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നഗരസഭയുടെ ഭാഗത്ത് നിന്നും കാര്യമായ നീക്കമെന്നും നടത്താറില്ലന്ന് ആക്ഷേപമുണ്ട്. പിടികൂടിയാല്‍ തന്നെ രാഷ്ട്രീയ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് നിസാര പിഴ അടപ്പിച്ച് പറഞ്ഞ് വിടുകയാണ് പതിവ്.
Next Story

RELATED STORIES

Share it