kozhikode local

കല്ലായി പുഴയില്‍ ജണ്ട കെട്ടല്‍: സര്‍ക്കാര്‍ ഇടപെടണം

കോഴിക്കോട്: കല്ലായിപുഴയില്‍ നിന്ന് അഞ്ചു ദിവസത്തിനകം തടി എടുത്തു മാറ്റണമെന്നും പുഴയോരത്തെ ഗ്രാന്റ് ഭൂമി സംബന്ധിച്ച കേസില്‍ തല്‍സ്ഥിതി തുടരാനുള്ള ഹൈക്കടതി ഉത്തരവ് ലംഘിച്ച് ജണ്ട കെട്ടാനുള്ള ജില്ലാ ഭരണകൂട നടപടിയില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും കല്ലായ് ഇന്‍ഡസ്ട്രിയല്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷനും കല്ലായ് ടിംബര്‍ ആന്റ് സോമില്‍ അസോസിയേഷനും ആവശ്യപ്പെട്ടു.
ആയിരക്കണക്കിനാളുകള്‍ ഉപജീവനം നടത്തുന്ന മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണിത്. ജില്ലാ ഭരണകൂടം വ്യവസായികളുമായി ചര്‍ച്ച നടത്തി പ്രശ്്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. യോഗത്തില്‍ കെഡബ്ല്യുഎ പ്രസിഡന്റ് ഇസ്്ഹാഖ് കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
ലക്ഷ്മണന്‍, എം എ ആസിഫ്, ടി കെ ബിജു മുരിങ്ങാക്കണ്ടി, അബ്്ദുറഹിമാന്‍, ഫൈസല്‍ മാനാംകുളം സംസാരിച്ചു. ഇന്ന് നടത്താനിരുന്ന മരവ്യവസായ മേഖലയിലെ ഹര്‍ത്താല്‍ മാറ്റിവച്ച—തായി സംഘടനാ ഭാരവാഹകള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it