thrissur local

കലോല്‍സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ പന്തല്‍ കാ ല്‍നാട്ട് കര്‍മം നടന്നു. പൂരം പ്രദര്‍ശന മൈതാനിയില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.
മേയര്‍ അജിത ജയരാജന്‍, പികെ ബിജു എംപി, എംഎല്‍എമാരായ കെ രാജന്‍, മുരളി പെരുനെല്ലി, കെ വി അബ്ദുള്‍ഖാദര്‍, അനില്‍ അക്കര, കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍, ഡിഡിഇ കെ സുമതി, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പൂരം പ്രദര്‍ശന മൈതാനിയിലാണ് പ്രധാന വേദിയൊരുക്കുന്നത്. മീഡിയ സെന്ററും ദൃശ്യ, മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള സ്റ്റാളുകളും പ്രധാന വേദിയോട് ചേര്‍ന്ന് ഒരുക്കും. വേദികളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ കണ്‍വീനര്‍മാരുമായി ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it