കലോല്‍സവത്തിനെത്തിയ വിദ്യാര്‍ഥി നെയ്യാറില്‍ മുങ്ങിമരിച്ചു; മൂന്ന്‌പേര്‍ രക്ഷപ്പെട്ടു

നെയ്യാറ്റിന്‍കര: സഹപാഠികളുമായി കലോല്‍സവം കാണാനെത്തിയ എട്ടംഗ സംഘത്തിലെ ഒരു വിദ്യാര്‍ഥി കുളിക്കുന്നതിനിടെ നെയ്യാറിലെ ഒഴുക്കില്‍പെട്ട് മരിച്ചു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. പോങ്ങുമൂട് മുടന്തിക്കാല ആനന്ദിന്റെയും അംബിയുടെയും മകന്‍ അഭിജിത്ത് ആനന്ദാണ് (17) മരിച്ചത്. കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നൂ സംഭവം. അഭിജിത്തിന്റെ സുഹൃത്തുകളായ ശിവജിത്ത്, നിഖില്‍, ബികുല്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

അഭിജിത്ത് എട്ടു സൂഹൃത്തുക്കളുമായി റവന്യൂ ജില്ലാ കലോല്‍സവം കാണാനെത്തിയതായിരുന്നൂ. പിന്നീട് ഉച്ചയ്ക്ക് കൃഷ്ണന്‍ കോവിലിനു സമീപം നെയ്യാറിന്റെ കടവിനരികിലിരുന്ന് ഭക്ഷണം കഴിച്ചശേഷം എല്ലാവരും കുളിക്കാനിറങ്ങി. ഇതില്‍ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും അഭിജിത്ത് ഒഴികെയുളളവര്‍ക്ക് സമീപത്തെ പാറയിലും വളളിയിലും പിടികിട്ടിയതിനാല്‍ രക്ഷപ്പെട്ടു. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സ് അധികൃതരും സ്ഥലത്തെത്തി. മണിക്കൂറുകളോം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരി മധുരിമ.
Next Story

RELATED STORIES

Share it