കലാവിദ്യാര്‍ഥികള്‍ക്കുള്ള കെ കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2016 -2017 വര്‍ഷത്തെ കലാവിദ്യാര്‍ഥികള്‍ക്കുള്ള കെ കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എംഎഫ്എ, എംവിഎ വിദ്യാര്‍ഥികളായ അരവിന്ദ് അനില്‍കുമാര്‍, അയ്യപ്പദാസ് ഐആര്‍, തോമസ്‌കുട്ടി ജോസഫ്  (മൂന്ന് പേരും ആര്‍ എല്‍ വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ), ശ്യാം എ, (ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി കാംപസ് വാരണാസി), അരുണ്‍ രവി (ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, കാലടി) എന്നിവര്‍ക്കും ബിഎഫ്എ, ബിവിഎ വിദ്യാര്‍ഥികളായ ജിതിന്‍ എം ആര്‍ (ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, കാലടി), സജീഷ് കെ, ഷാന്‍ കെ കെ, (രണ്ടുപേരും ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളജ്, തൃശൂര്‍), സംഗീത് ശിവന്‍ (ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ) ജിതിന്‍ ജയകുമാര്‍ (രാജാ രവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര) എന്നിവര്‍ക്കും ലഭിച്ചു. എംഎഫ്എ, എംവിഎ വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതവും ബിഎഫ്എ, ബിവിഎ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക. കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോല്‍സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രിയും ചിത്രകാരനുമായിരുന്ന കെ കരുണാകരന്റെ സ്മരണാര്‍ഥം കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it