Flash News

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്
X
Mani-Infocus

തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്.ഹൈദരാബാദിലെ കേന്ദ്ര ലാബിന്റെ പരിശോധനാഫലം പോലീസിന് ലഭിച്ചു.മരണസമയത്ത് മണിയുടെ ശരീരത്തില്‍ മീഥെയ്ന്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നെന്നാണ് സെന്‍ട്രല്‍ ലാബിലെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. എന്നാല്‍ കീടനാശിനിയുടെ അംശം കണ്ടെത്താനായിട്ടില്ല. മണിയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ശരീരത്തില്‍ മീഥെയ്ന്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ വന്ന ഫോറന്‍സിക് പരിശോധനാഫലവും ഇക്കാര്യം ശരിവെക്കുന്നതോടെ അന്വേഷണം കൂടുതല്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it