കലാഭവന്‍മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു
BY ajay G.A.G10 March 2016 2:35 PM GMT
X
ajay G.A.G10 March 2016 2:35 PM GMT
തിരുവനന്തപുരം: കലാഭവന്‍മണിയുടെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നു.
[related]മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് കേരള സ്റ്റേറ്റ് എസ്സി, എസ്ടി സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എ പി കക്കാടും എസ്സി- എസ്ടി ക്രിസ്ത്യന്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജെയ്ന്‍ വില്‍സനും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിന്റെ തലേദിവസം വെള്ളിയാഴ്ച രാത്രി 12 മണിവരെ വളരെ ആരോഗ്യവാനായി അദ്ദേഹം തന്നോടൊപ്പമുണ്ടായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. അതിനുശേഷം മരണപ്പെടാന്‍ തക്കവിധത്തിലേക്ക് മണിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതിനെക്കുറിച്ച് അന്വേഷിക്കണം. ഒപ്പം മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് പോലിസുകാരെത്തുന്നതിന് മുമ്പുതന്നെ വൃത്തിയാക്കിയതിന് പിന്നിലും ദുരൂഹതയുണ്ട്- ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മണി ആശുപത്രിയിലായിട്ടും വിവരങ്ങള്‍ യഥാസമയം ഭാര്യയെയും കുടുംബാംഗങ്ങളെയും അറിയിച്ചിരുന്നില്ല. ഇതെല്ലാം സംശയങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലോക്കല്‍ പോലിസ് വളരെ ലാഘവത്തോടെയാണ് കേസന്വേഷിക്കുന്നത്. മണിയോടൊപ്പമുണ്ടായിരുന്നവരെ കാര്യമായി ചോദ്യംചെയ്യാന്‍ പോലിസ് തയ്യാറായില്ല. ഗുരുതരമായ കരള്‍രോഗമാണ് മരണകാരണമെന്നത് ശരിയല്ല. മണിയുടെ രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടും തുടരന്വേഷണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ജനകീയ നീതി വേദി ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ മണി സ്മൃതി യാത്ര സംഘടിപ്പിക്കാനും നാടന്‍ കലാപഠനകേന്ദ്രം തുടങ്ങാനും വര്‍ഷം തോറും മണി ചലച്ചിത്രമേള നടത്താനും തീരുമാനിച്ചതായും അവര്‍ അറിയിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT