malappuram local

കലാപ ശ്രമം: സമഗ്ര അന്വേഷണം വേണം- യൂത്ത് ലീഗ്

മലപ്പുറം: ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ കേരളത്തില്‍ കലാപ ശ്രമം നടത്തിയതിന്റെ പേരില്‍ പിടികൂടിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കുറിച്ചും മലപ്പുറം ജില്ലയിലടക്കം മലബാര്‍ മേഖലയില്‍ കഴിഞ കാലങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷിക്കാന്‍ പോലിസ് തയ്യാറാവണമെന്ന് മുസ്ലീം യൂത്ത് ലീഗ്  ജില്ലാ കമ്മിറ്റി. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഈ ആസൂത്രണങ്ങളുടെ യഥാര്‍ത്ഥ കേന്ദ്രം ഏതാണെന്ന അന്വേഷണവും ത്വരിതപ്പെടുത്തണം. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരേയും സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരേയും സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, കെ ടി അഷ്‌റഫ്, എന്‍ കെ അഫ്‌സല്‍ റഹ്മാന്‍, വി കെ എം ശാഫി, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എം കെ സി നൗഷാദ്,  സംസാരിച്ചു.
Next Story

RELATED STORIES

Share it