Flash News

കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല; വിവാദ പ്രസ്താവനയുമായി ടിജി മോഹന്‍ദാസ്

കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല; വിവാദ പ്രസ്താവനയുമായി ടിജി മോഹന്‍ദാസ്
X
പറവൂര്‍: തെരുവില്‍ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതികിട്ടില്ലെന്ന് ബിജെപി സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ ദാസ്.പറവൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ടിജി മോഹന്‍ദാസിന്റെ വിവാദ പ്രസ്താവന. കോടതികള്‍ കയറിയിറങ്ങി കേസ് നടത്തുകയല്ല വേണ്ടത്, തെരുവിലിറങ്ങി കലാപം നടത്തണം. എങ്കിലേ ഹിന്ദുവിന് നീതി കിട്ടൂവെന്നും മോഹന്‍ദാസ് പറഞ്ഞു.



'നമുക്ക് തളര്‍ച്ച ബാധിച്ചിരിക്കുകയാണ്. അതില്‍ നിന്ന് മോചനം നേടണം. കോടതികളില്‍ നിന്ന് തല്‍ക്കാലം ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുകയല്ല ഹിന്ദു ചെയ്യേണ്ടത്.1982ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ കരുണാകരനെ പോലുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ നമ്മുക്ക് കഴിഞ്ഞു. പിന്നെ എന്തുകൊണ്ട് ഇന്ന് സാധിക്കുന്നില്ല. തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വരും. കോടതികളില്‍ വിശ്വാമില്ല എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ആത്യന്തികമായി കോടതിയുടെ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല നമ്മള്‍. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണ്'.- എന്നിങ്ങനെയാണ് മോഹന്‍ദാസിന്റെ പ്രസ്താവന.
Next Story

RELATED STORIES

Share it